ഐപിഎല്‍: അടച്ചിട്ട സ്‌റ്റേഡിയത്തില്‍ വിദേശ താരങ്ങള്‍ കളിക്കില്ല

ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി എത്തുന്നത് തടയാന്‍ വേണ്ടിയാണ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞത്.

Update: 2020-03-12 15:14 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ ആലോചന. ഇതു സംബന്ധിച്ച് ടീമുകളുമായി ചര്‍ച്ച നടത്തുമെന്നും ശനിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന കായിക മല്‍സരങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.

അതിനിടെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തണമെങ്കില്‍ വിദേശ താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് ഐപിഎല്‍ ഭാരവാഹി ആവശ്യപ്പെട്ടു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഏപ്രില്‍ 15 വരെ വിദേശതാരങ്ങള്‍ക്ക് കളിക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊളും. 60 ഓളം വിദേശ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. അതിനിടെ ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി എത്തുന്നത് തടയാന്‍ വേണ്ടിയാണ് വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞത്.

Tags:    

Similar News