ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് ഏഴുവിക്കറ്റ് ജയം

സെഞ്ച്വറി തികക്കാനായില്ലെങ്കിലും 63 പന്തില്‍ രണ്ടു സിക്‌സറുും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനും 46 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് വിജയശില്‍പികള്‍

Update: 2019-04-12 18:54 GMT

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടത്തില്‍ ലക്ഷ്യംകണ്ടു. സെഞ്ച്വറി തികക്കാനായില്ലെങ്കിലും 63 പന്തില്‍ രണ്ടു സിക്‌സറുും 11 ബൗണ്ടറിയുമടക്കം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനും 46 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് വിജയശില്‍പികള്‍. കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലൂടെ കളി അവസാനിപ്പിച്ചതോടെ ധവാന് ഐപിഎല്ലിലെ കന്നി സെഞ്ചുറിയെന്ന സ്വപ്നം നഷ്ടമായി. നേരത്തേ ആേദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണെടുത്തത്. ആദ്യ പന്തില്‍ തന്നെ ഓപണര്‍ ജോ ഡെന്‍ലിയെ പുറത്താക്കി ഇഷാന്ത് ശര്‍മ ഞെട്ടിച്ചു. രണ്ടാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പ-ഗില്‍ കൂട്ടുകെട്ട് 63 റണ്‍സ് നേടി. 28 റണ്‍സെടുത്ത ഉത്തപ്പയെ റബാദ മടങ്ങിയതിനു പിന്നാലെ നിധീഷ് റാണയും(11), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കു(2) പെട്ടെന്ന് ക്രീസ് വിട്ടു. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കു വേണ്ടി ധവാനും പൃഥ്വി ഷായും തകര്‍ത്തടിച്ചു. 18 പന്തില്‍ നിന്നു 32 റണ്‍സ് നേടി മുന്നേറുന്നതിനിടെ, 14 റണ്‍സെടുത്ത പൃഥ്വിയെ പ്രസിദ് പുറത്താക്കി. പിന്നാലെ വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആറു റണ്‍സെടുത്ത് പവലിയനിലേക്കു മടങ്ങി. മൂന്നാം വിക്കറ്റില്‍ ധവാന്‍ ഋഷഭ് പന്ത് സഖ്യമാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഡല്‍ഹിക്കു വേണ്ടി ക്രിസ് മോറിസും റബാദയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.



Tags:    

Similar News