ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്‌നൗവിന് എട്ട് വിക്കറ്റ് ജയം

Update: 2024-04-19 18:21 GMT

ലഖ്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ലഖ്‌നൗ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 53 പന്തില്‍ 82 റണ്‍സടിച്ചപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. നിക്കോളാസ് പുരാന്‍ 11പന്തില്‍ 19 റണ്‍സുമായും മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 8 റണ്‍സുമായും പുറത്താകാതെ നിന്നു. സ്‌കോര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 1766, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 19 ഓവറില്‍ 1802. ജയിച്ചെങ്കിലും ലഖ്‌നൗ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെയാണ്. നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ നാലാമതും ഹൈദരാബാദ് അഞ്ചാമതുമാണ്.





Tags:    

Similar News