ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും(75) ഗുര്‍കീര്‍ത്ത് സിങ് മാനും (65) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 175 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് ബാംഗ്ലൂര്‍ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ആറ് പന്ത് ശേഷിക്കെയാണ് ബാംഗ്ലൂര്‍ 178 റണ്‍സെടുത്തത്. 47 പന്തില്‍ ഹെറ്റ്‌മെയര്‍ 75 റണ്‍സെടുത്തപ്പോള്‍ 48 പന്തിലാണ് ഗുര്‍കീര്‍ത്ത് 65 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 16 റണ്‍സെടുത്തു. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തല്‍ 175 റണ്‍സെടുത്തു. 43 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കാനെ വില്യംസണിന്റെ ഇന്നിങ്‌സ് ആണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്. സാഹാ(20), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(30), വിജയ് ശങ്കര്‍(27) എന്നിവരാണ് രണ്ടക്കം നേടിയ മറ്റ് ഹൈദരാബാദ് താരങ്ങള്‍. ബാംഗ്ലൂരിന് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും നവദീപ് സെയ്‌നി രണ്ടും വിക്കറ്റ് നേടി. തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. ടൂര്‍ണ്ണമെന്റിന്റെ അവസാന മല്‍സരത്തില്‍ കൊല്‍ക്കത്ത മുംബൈയോട് തോല്‍ക്കുകയാണെങ്കില്‍ ഹൈദരാബാദ് പ്ലേ ഓഫില്‍ കയറാതെ പുറത്താവും.