ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തേവാട്ടിയ ഇന്ത്യന്‍ ട്വന്റി സ്‌ക്വാഡില്‍

ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു.

Update: 2021-02-21 03:33 GMT



മുംബൈ: ജാര്‍ഖണ്ഡിന്റെ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തേവാട്ടിയ എന്നിവര്‍ ഇന്ത്യന്‍ ട്വന്റി-20 സ്‌ക്വാഡില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരായ നാല് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പരയിലേക്കാണ് മൂന്ന് താരങ്ങള്‍ക്കും ഇടം ലഭിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം 94 പന്തില്‍ 173 റണ്‍സ് നേടി റെക്കോഡ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഇഷാന്‍ കിഷന് ടീമിലേക്ക് അവസരം ലഭിച്ചത്. സൂര്യകുമാര്‍ യാദവ്, രാഹുല്‍ തേവാട്ടിയ എന്നിവര്‍ കഴിഞ്ഞ ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവച്ചവരാണ്. മൂന്ന് പേരുടെ വരവോടെ മലയാളി താരം സഞ്ജു സാംസണ്‍, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ എന്നിവരുടെ സ്ഥാനം പുറത്തായി. കഴിഞ്ഞ ഐപിഎല്ലിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു.


ടീം ഇന്ത്യ: വിരാട് കോഹ് ലി, രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സുര്യകുമാര്‍ യാദവ് , ഹാര്‍ദ്ദിക്ക് പാണ്ഡെ, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ് വേന്ദ്ര ചാഹല്‍ , വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തേവാട്ടിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവദീപ് സെയ്‌നി, ശ്രാദ്ദുല്‍ ഠാക്കുര്‍.






Tags:    

Similar News