വാര്‍ണറും നോര്‍ട്ട്ജെയും എല്എസ്ജിയ്ക്കെതിരേ ഇറങ്ങും: വാട്സണ്
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്ററിച്ച് തിരിച്ചെത്തുന്നത്.
മുംബൈ: പരിക്കില്‍ നിന്ന് മോചിതനായ ദക്ഷിണാഫ്രിക്കന്‍ പേസ് സെന്സേഷന് ആന്ററിച്ച് നോര്‍ട്ട്ജെയും ഓസിസ് താരം ഡേവിഡ് വാര്‍ണറും നാളെ ലഖ്നൗ സൂപ്പര്‍ ജെയ്ന്റസിനെതിര ഇറങ്ങും. അസിസ്റ്റന്റ് കോച്ച് ഷെയ്ന് വാട്സണ് ആണ് ഇക്കാര്യം അറിയിച്ചത്. വാര്‍ണര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നും ആന്ററിച്ച് പൂര്‍ണ്ണ ഫിറ്റ്നെസ് കൈവരിച്ചെന്നും വാട്സണ് അറിയിച്ചു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്ററിച്ച് തിരിച്ചെത്തുന്നത്.