ഐപിഎല്‍; മുംബൈയുടെ ടിം വെല്ലുവിളി മറികടന്ന് എസ്ആര്‍എച്ച്
ഉമ്രാന്‍ മാലിഖ് ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന എസ്ആര്‍എച്ച്-മുംബൈ ഇന്ത്യന്‍സ് മല്‍സരത്തില്‍ ജയം ഹൈദരാബാദിനൊപ്പം. 18 പന്തില്‍ 46 റണ്‍സെടുത്ത് ഒറ്റയാനായി അവസാനം വരെ പൊരുതിയ മുംബൈ ഇന്ത്യന്‍സിന്റെ ടിം ഡേവിഡിന്റെ വെല്ലുവിളി അതിജീവിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് റണ്‍സിന്റെ ജയം നേടിയത്. 193 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈക്ക് 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രോഹിത്ത് ശര്‍മ്മയും (48), ഇഷാന്‍ കിഷനും (43) മുംബൈക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ ടിം ഡേവിഡ് ഒഴികെയുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഉമ്രാന്‍ മാലിഖ് ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനായി രാഹുല്‍ ത്രിപാഠിയാണ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്.44 പന്തില്‍ താരം 76 റണ്‍സെടുത്തു. 26 പന്തില്‍ 42 റണ്‍സെടുത്ത് പ്രിയം ഗാര്‍ഗും 22 പന്തില്‍ 38 റണ്‍സെടുത്ത് നിക്കോളസ് പൂരനും എസ്ആര്‍എച്ചിനും മികച്ച സ്‌കോര്‍ നല്‍കുകയായിരുന്നു.