ക്രിസ് മോറിസും ഡുപ്ലെസിയുമില്ല; ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു

ഡുപ്ലെസി, താഹിര്‍ എന്നിവരെ ഒഴിവാക്കിയ ഞെട്ടലില്‍ ആണ് ആരാധകര്‍.

Update: 2021-09-09 15:00 GMT


കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറും ട്വന്റിയില്‍ മിന്നും ഫോമിലും കളിക്കുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഫഫ് ഡുപ്ലെസിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ നയിക്കുക ടെംബ ബവുമയാണ്. മികച്ച ബൗളറും ഓള്‍റൗണ്ടറുമായ ക്രിസ് മോറിസ്, സ്പിന്നര്‍ ഇബ്രാന്‍ താഹിര്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ തിളങ്ങിയ ഡുപ്ലെസി, താഹിര്‍ എന്നിവരെ ഒഴിവാക്കിയ ഞെട്ടലില്‍ ആണ് ആരാധകര്‍.

ടീം: ടെംബ ബവുമ, കേശവ് മഹാരാജ്, ക്വിന്റണ്‍ ഡീകോക്ക്, ബ്യോണ്‍ ഫോര്‍ട്യുണ്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, അയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ഡബ്ല്യു മുള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, തബ്രെയ്‌സ് ഷംസി, ആന്‍ഡില്‍ ഫെലുകായോ.




Tags:    

Similar News