കൊവിഡ്: ന്യൂസിലന്റിന്റെ ബംഗ്ലാദേശ് പര്യടനം ഒഴിവാക്കി
രാജ്യത്ത് കൊവിഡ് വൈറസ് ബാധ രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ധക്ക: ആഗസ്തില്‍ ബംഗ്ലാദേശില്‍ നടക്കേണ്ട ടെസ്റ്റ് പരമ്പര ഒഴിവാക്കി. ഐസിസി ലോകചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ആഗസ്ത്- സപ്തംബര്‍ മാസങ്ങളില്‍ നടക്കേണ്ട രണ്ട് ടെസ്റ്റുകളാണ് ഒഴിവാക്കിയത്. രാജ്യത്ത് കൊവിഡ് വൈറസ് ബാധ രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
സീനിയര്‍ താരം മശ്റഫെ മൊര്‍ത്തസെയെടക്കം മൂന്ന് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കളിക്കാരുടെ സുരക്ഷയാണ് പ്രധാനം. വലിയൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു. നേരത്തെ ഈ മാസം നടക്കേണ്ട ആസ്‌ത്രേലിയയുമായുള്ള ക്രിക്കറ്റ് പരമ്പരയും ബംഗ്ലാദേശ് മാറ്റിവച്ചിരുന്നു. കഴിഞ്ഞദിവസം പാകിസ്താന്‍ ടീമിലെ 11 താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.