വംശീയാധിക്ഷേപ ട്വീറ്റുകള്‍; ഒലി റോബിന്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത്

27കാരനായ റോബിന്‍സണ്‍ 18 വയസ്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Update: 2021-06-07 07:04 GMT


ലണ്ടന്‍: ചെറുപ്രായത്തിലെ വിവാദ ട്വീറ്റുകളുടെ പേരില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ഒലി റോബന്‍സണെ ടീമില്‍ നിന്ന് പുറത്താക്കി. ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ റോബിന്‍സണെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നാണ് പുറത്താക്കിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് പുറത്താക്കല്‍. താരത്തിന് ആജീവനാന്ത വിലക്കിനുള്ള സാധ്യതയുണ്ട്. 27കാരനായ റോബിന്‍സണ്‍ 18 വയസ്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.


മുസ്‌ലിംങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയും ഏഷ്യന്‍ വംശജരെയും വനിതകളെയും ആക്ഷേപിക്കുന്ന നിരവധി ട്വിറ്റീകളെ വിവാദമായത്. വംശീയതയ്‌ക്കെതിരേ കഴിഞ്ഞാഴ്ച ഇംഗ്ലണ്ട്-ന്യൂസിലന്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ ഐക്യദാര്‍ഢ്യം നടത്തിയിരുന്നു. റോബിന്‍സണും ഇതില്‍ അണിനിരന്നിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പഴയ ട്വീറ്റുകള്‍ പൊങ്ങിവന്നത്. തുടര്‍ന്ന് റോബിന്‍സണ്‍ ഖേദപ്രകടനം നടത്തിയിരുന്നു. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍ നടത്തിയ ട്വീറ്റികളാണെന്നും മാപ്പ് അപേക്ഷിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ റോബിന്‍സണ്‍ന്റെ ട്വീറ്റുകള്‍ക്കെതിരേ ഇംഗ്ലണ്ടില്‍ വന്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്നാണ് സെലക്ടര്‍മാര്‍ താരത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്. ന്യൂസിലന്റിനെതിരായ ആദ്യടെസ്റ്റില്‍ ഏഴ് വിക്കറ്റ് നേടിയ താരം 42 റണ്‍സും നേടിയിരുന്നു. നിലവില്‍ വന്‍ ഫോമിലുള്ള റോബിന്‍സണ്‍ന്റെ കരിയറിനെ തന്നെ നശിപ്പിക്കുന്ന പ്രതിഷേധങ്ങളാണ് ഇംഗ്ലണ്ടില്‍ ഉയരുന്നത്.




Tags:    

Similar News