പാക് താരം ഉമര്‍ ഗുല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
നാളെ നടക്കുന്ന നാഷണല്‍ ട്വന്റി-20 കപ്പായിരിക്കും അവസാന മല്‍സരം.
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ ഗുല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മേറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് 36 കാരനായ ഗുല്‍ അറിയിച്ചു. നാളെ നടക്കുന്ന നാഷണല്‍ ട്വന്റി-20 കപ്പായിരിക്കും അവസാന മല്‍സരം. .2016ലാണ് താരം അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത്. 2003ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ച ഗുല്‍ 47 ടെസ്റ്റുകളില്‍ നിന്നായി 163 വിക്കറ്റുകളും 130 ഏകദിനങ്ങളില്‍ നിന്നായി 179 വിക്കറ്റും 60 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്ന് 85 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.