ലീഡ്‌സ്, ലോര്‍ഡ്‌സ്, ഓവല്‍- ജാര്‍വോ ഗ്രൗണ്ടിലിറങ്ങുന്നത് തുടരുന്നു

ഇന്ത്യയെ ഇഷ്ടപ്പെടുന്ന ജാര്‍വോ ഇന്നും ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞ് പന്തെറിയാനെന്ന രൂപത്തിലാണ് ഓടി വന്നത്.

Update: 2021-09-03 18:36 GMT


ഓവല്‍: യൂട്യൂബര്‍ ഡാനിയേല്‍ ജാര്‍വിസ് ഓവല്‍ ടെസ്റ്റിനിടെയും ഗ്രൗണ്ടില്‍ കയറി. നേരത്തെ ലീഡ്‌സിലും ലോര്‍ഡ്‌സിലും ഗ്രൗണ്ടില്‍ കയറിയ ജാര്‍വോയെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ പിടിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വിലക്കും പിഴയും വിധിച്ചിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഓവലില്‍ ജാര്‍വോ ഇന്ന് ഇറങ്ങിയത്. ഇന്ത്യയെ ഇഷ്ടപ്പെടുന്ന ജാര്‍വോ ഇന്നും ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞ് പന്തെറിയാനെന്ന രൂപത്തിലാണ് ഓടി വന്നത്. തുടര്‍ന്ന് ബാറ്റ് ചെയ്യുന്ന ജോണി ബെയര്‍സ്‌റ്റോയുമായി കൂട്ടിയിടിച്ചു. പിന്നീടാണ് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചു മാറ്റിയത്. യൂട്യൂബര്‍ ആയ ജാര്‍വോ തന്റെ ചാനലിന്റെ റീച്ച് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഗ്രൗണ്ട് കൈയ്യേറുന്നത്. മൂന്ന് ഗ്രൗണ്ടിലും ഇറങ്ങിയ ജാര്‍വോയുടെ ലക്ഷ്യവും വിജയിച്ചു. ഇതിനോടകം തന്നെ ഇയാളുടെ ചാനലിന്റെ റീച്ച് റെക്കോഡ് നേടിയിട്ടുണ്ട്.




Tags:    

Similar News