ഐപിഎല്‍; ടീമുകള്‍ പരിശീലനം അവസാനിപ്പിച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പരിശീലന ക്യാംമ്പുകള്‍ നടത്തില്ലെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പിആര്‍ഒ വ്യക്തമാക്കി.

Update: 2020-03-16 17:08 GMT

ബെംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 15ലേക്ക് നീട്ടിവച്ചതിനെ തുടര്‍ന്ന് പ്രമുഖ ടീമുകള്‍ പരിശീലനം അവസാനിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ എന്നീ ക്ലബ്ബുകളാണ് പരിശീലനം അവസാനിപ്പിച്ചത്. ക്ലബ്ബുകളുടെ താരങ്ങളെല്ലാം അവരുടെ വീടുകളിലേക്ക് തിരിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പരിശീലന ക്യാംമ്പുകള്‍ നടത്തില്ലെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പിആര്‍ഒ വ്യക്തമാക്കി.

അതിനിടെ പാകിസ്താന്റെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചു. കൂടാതെ അയര്‍ലണ്ടിന്റെ സിംബാബ്‌വെ പര്യടനവും ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നീ രാജ്യങ്ങളും എല്ലാ ക്രിക്കറ്റ് മല്‍സരങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്.


Tags:    

Similar News