ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രാഹുല്‍ ഓപ്പണ്‍ ചെയ്യും; ആദ്യ ഏകദിനം നാളെ

ഏഴ് വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്റെ ഭാരമില്ലാതെ വിരാട് കോഹ്‌ലി ഇറങ്ങുന്ന ആദ്യ മല്‍സരമാണ്.

Update: 2022-01-18 17:27 GMT


ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ താല്‍ക്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കീഴിലാണ് നാളെ ഇറങ്ങുക. രാവിലെ 8.30നാണ് മല്‍സരം. രാഹുല്‍ ഓപ്പണ്‍ ചെയ്യും. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച വിരാട് കോഹ്‌ലിക്കൊപ്പം വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരെല്ലാം അണിനിരക്കും.അന്തിമ ഇലവനെ നാളെ പ്രഖ്യാപിക്കും. ഏഴ് വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്റെ ഭാരമില്ലാതെ വിരാട് കോഹ്‌ലി ഇറങ്ങുന്ന ആദ്യ മല്‍സരമാണ്.




Tags:    

Similar News