രജത് പട്യാദര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

റീസ് ടോപ് ലിയും പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

Update: 2023-04-04 11:10 GMT

ബെംഗളൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പട്യാദര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. കാലിന്റെ മടമ്പിനേറ്റ പരിക്കാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ ആഴ്ചകളെടുക്കുമെന്നും താരം താല്‍ക്കാലികമായി സ്‌ക്വാഡില്‍ നിന്ന് പുറത്താവുകയാണെന്നും ആര്‍സിബി അറിയിച്ചു. താരത്തിന്റെ പകരക്കാരനെ ആര്‍സിബി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ മികച്ച താരമായിരുന്നു പട്യാദര്‍. ആര്‍സിബിയുടെ ഇംഗ്ലിഷ് പേസര്‍ റീസ് ടോപ് ലിയും പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.




Tags:    

Similar News