ഐസിസി ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നാമത്

ജാസണ്‍ ഹോള്‍ഡര്‍, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരെ പിന്‍തള്ളിയാണ് ജഡ്ഡുവിന്റെ നേട്ടം.

Update: 2021-06-23 12:59 GMT


സതാംപ്ടണ്‍: ഐസിസിയുടെ ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രവീന്ദ്ര ജഡേജ. അല്‍പ്പം മുമ്പാണ് ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്ത് വന്നത്. വെസ്റ്റ്ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍, ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരെ പിന്‍തള്ളിയാണ് ജഡ്ഡുവിന്റെ നേട്ടം. 32 കാരനായ ജഡേജയ്ക്ക് 386 പോയിന്റാണുള്ളത്. നേരത്തെ ഹോള്‍ഡറായിരുന്നു മുന്നില്‍. ബൗളര്‍മാരില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ് ലി നാലാം സ്ഥാനത്തുമാണുള്ളത്. ബാറ്റ്‌സ്മാന്‍മാരില്‍ രോഹിത്ത് ശര്‍മ്മയും ഋഷഭ് പന്തും ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.




Tags:    

Similar News