പരിക്ക് ഗുരുതരം; ജഡേജ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പുറത്ത്

താരത്തിന് ആറ് മാസത്തെ വിശ്രമം ആവശ്യമായിരിക്കും.

Update: 2022-09-03 14:29 GMT


ദുബായ്: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി.സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇറങ്ങില്ല.ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ജഡേജയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ കാല്‍മുട്ടിനായിരുന്നു പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ബിസിസിഐ അറിയിച്ചു. താരത്തിന് ആറ് മാസത്തെ വിശ്രമം ആവശ്യമായിരിക്കും. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മല്‍സരത്തിലും ജഡേജ ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നു.


Tags:    

Similar News