ആധിപത്യം തുടരാന്‍ ഇന്ത്യ; രണ്ടാം ഏകദിനം നാളെ

ആദ്യ ഏകദിനം ജയിച്ച ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യയും ആദ്യ ജയം തേടി കിവികളും ഏറ്റുമുട്ടുമ്പോള്‍ ഓവലില്‍ മല്‍സരം തീപ്പാറും.

Update: 2019-01-25 15:11 GMT

ബേ ഓവല്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനം നാളെ രാവിലെ ബേ ഓവലില്‍ അരങ്ങേറും. ആദ്യ ഏകദിനം ജയിച്ച ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യയും ആദ്യ ജയം തേടി കിവികളും ഏറ്റുമുട്ടുമ്പോള്‍ ഓവലില്‍ മല്‍സരം തീപ്പാറും. അഞ്ചു മല്‍സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ നാളെയിറങ്ങുക. കഴിഞ്ഞ മല്‍സരത്തിലെ ബൗളിങ് സ്റ്റാറുകളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നത് ഇന്ത്യന്‍ ടീമിന് മുതല്‍കൂട്ടാവും. വിവാദ പരാമര്‍ശം നടത്തി വിലക്ക് ലഭിച്ച ഹാര്‍ദിക്ക് പാണ്ഡ്യക്ക് ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്.

ആദ്യ മല്‍സരത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് മാത്രമാണ് ന്യൂസിലന്റ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ടീമില്‍ കാര്യമായ മാറ്റമുണ്ടാവുമെന്നാണ് റിപോര്‍ട്ട്. ടിം സോത്തിക്ക് പകരം സ്പിന്നര്‍ ഇഷ് സോധിയെ ന്യൂസിലന്റ് ടീമില്‍ ഉള്‍പ്പെടുത്തും.

ഓവലിലെ പിച്ചില്‍ റണ്‍ ഒഴുകുമെന്നാണ് പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 ല്‍ കൂടുതല്‍ റണ്‍സ് നേടിയാലെ വിജയസാധ്യതയുള്ളൂ. ആദ്യമല്‍സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിനാണ് ജയിച്ചത്. 

Tags:    

Similar News