ലോകകപ്പ്; വിന്‍ഡീസിന് രണ്ടാം തോല്‍വി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

വെസ്റ്റ്ഇന്‍ഡീസ് മുന്നോട്ട് വച്ച 144 എന്ന ലക്ഷ്യം 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക പിന്‍തുടര്‍ന്നു.

Update: 2021-10-26 14:12 GMT

ദുബയ്: ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസിന് രണ്ടാം തോല്‍വി. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക അവരുടെ ആദ്യ ജയവും കരസ്ഥമാക്കി. എട്ട് വിക്കറ്റിന്റെ മികച്ച ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. വെസ്റ്റ്ഇന്‍ഡീസ് മുന്നോട്ട് വച്ച 144 എന്ന ലക്ഷ്യം 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക പിന്‍തുടര്‍ന്നു. എയ്ഡന്‍ മര്‍ക്രം (51*), വാന്‍ ഡെര്‍ ഡുസന്‍ (43*), ഹെന്‍ഡ്രിക്‌സ് എന്നിവരാണ് പ്രോട്ടീസ് നിരയ്ക്കായി മികച്ച സ്‌കോര്‍ നേടിയത്.


ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക കരീബിയന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് അവര്‍ നേടിയത്. എവിന്‍ ലെവിസാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍(56).




Tags:    

Similar News