ടെസ്റ്റിലും നടരാജന്‍ കളിച്ചേക്കും; ടീമിനൊപ്പം തുടരാന്‍ ബിസിസിഐ
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി നടരാജനെ കൂടി പരീക്ഷിക്കാനാണ് ബിസിസിഐയുടെ ആലോചന.
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ സെന്‍സേഷന്‍ പേസര്‍ ടി നടരാജന്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചേക്കും. നടരാജന്‍, ശ്രാദ്ധുള്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരോട് ടീമിനൊപ്പം തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. പരിക്കിനെ തുടര്‍ന്ന് നേരത്തെ ടീമില്‍ നിന്ന് പുറത്തായ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ബേക്കഅപ്പായാണ് നടരാജനോടും ഠാക്കൂറിനോട് ടീമിനൊപ്പം തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് വാഷിങ് ടണ്‍ സുന്ദറിനെ നിലനിര്‍ത്തിയത്. ഈ മാസം 17നാണ് ഓസിസിനെതിരായ ആദ്യ ടെസ്റ്റ് തുടരുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി നടരാജനെ കൂടി പരീക്ഷിക്കാനാണ് ബിസിസിഐയുടെ ആലോചന. ഇക്കഴിഞ്ഞ ഏകദിന, ട്വന്റി പരമ്പരകളില്‍ നടരാജന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വരാനിരിക്കുന്ന നാല് ടെസ്റ്റിലും നടരാജനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.