ഐപിഎല്‍; ന്യൂസിലന്റ് താരങ്ങള്‍ക്ക് ഇന്ത്യ വിടാന്‍ മെയ്യ് 11 കഴിയണം
അതിനിടെ ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി.
മുംബൈ: ഐപിഎല്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ ന്യൂസിലന്റ് താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മെയ്യ് 11 കഴിയണം. ഇംഗ്ലണ്ടില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രാ വിലക്കുണ്ട്. നേരത്തെ കൊവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് മാത്രമായിരുന്നു ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. മെയ്യ് 11ന് ശേഷം ബ്രിട്ടണ്‍ വിലക്കില്‍ ഇളവ് വരുത്തുന്ന പക്ഷം താരങ്ങള്‍ക്ക് ബ്രിട്ടണ്‍ വഴി ന്യൂസിലന്റിലേക്ക് തിരിക്കാമെന്നാണ് തീരുമാനം. ഇന്ത്യയില്‍ നിന്നും മടങ്ങുന്നവര്‍ സര്‍ക്കാര്‍ ചെലവില്‍ അവിടെ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. നെഗറ്റീവ് ഫലം വന്നതിന് ശേഷമെ താരങ്ങളെ സ്വന്തം വീടുകളിലേക്ക് വിടൂ. അതിനിടെ ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി.
ഓസിസ് താരങ്ങള്‍ക്കും നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയയും ഇന്ത്യക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓസിസ് താരങ്ങളെ മാലിദ്വീപിലേക്കോ, ശ്രീലങ്കയിലേക്കോ എത്തിക്കാനാണ് ബിസിസിഐയുടെ തീരുമാനം. അവിടെ നിന്നും ഓസ്‌ട്രേലിയയിലേക്ക് താരങ്ങളെ എത്തിക്കും. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.