ശ്രീലങ്കന്‍ താരം ഉപ്പുല്‍ തരംഗ വിരമിച്ചു
2017ല്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് .
കൊളംബോ: 16 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ. 2005ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ കളിച്ചാണ് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെയാണ് അവസാന ഏകദിനം കളിച്ചത്. 2017ല്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് . ട്വന്റിയില്‍ 2018ല്‍ ബംഗ്ലാദേശിനെതിരേയാണ് അവസാനം കളിച്ചത്. 235 ഏകദിനങ്ങളില്‍ നിന്നായി ഉപ്പുല്‍ തരംഗ 6951 റണ്‍സ് നേടിയിട്ടുണ്ട്. 31 ടെസ്റ്റില്‍ നിന്ന് 1754 റണ്‍സ് നേടിയതാരം മൂന്ന് ടെസ്റ്റ് സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 15 സെഞ്ചുറിയും 37 അര്‍ദ്ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.ട്വറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റ് കരിയറില്‍ തന്നെ പിന്‍തുണച്ച എല്ലാവര്‍ക്കും 36കാരനായ താരം നന്ദി അറിയിച്ചു.