വിനോദ് കാംബ്ലി അറസ്റ്റില്‍
തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടിരുന്നു.
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. കാറിടിച്ച് അപകടം വരുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മദ്യപിച്ച് കാറോടിച്ച കാംബ്ലി ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിലെ ഗെയ്റ്റ് തകര്‍ത്തിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടിരുന്നു. അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അമിത വേഗത, അലസമായ ഡ്രൈവിങ്, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് താരത്തിനെതിരേ കേസെടുത്തത്.