മുംബൈ; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി സൈബര്‍ തട്ടിപ്പിന് ഇരയായി. ഇതേ തുടര്‍ന്ന് ഒന്നേകാല്‍ ലക്ഷമാണ് കാംബ്ലിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. അജ്ഞാത നമ്പറില്‍ നിന്നും ഫോണ്‍ വരികയും അക്കൗണ്ട് ഡീറ്റെയ്ല്‍സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെവൈസി അപ്പ്‌ഡേറ്റ് ചെയ്യാന്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പണം നഷ്ടമായത്. ഡിസംബര്‍ മൂന്നിനാണ് സംഭവം. തുടര്‍ന്ന് കാംബ്ലി പോലിസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ബാങ്ക് അധികൃതര്‍ കാംബ്ലിയുടെ പണം അക്കൗണ്ടില്‍ തിരിച്ച് നിക്ഷേപിച്ചു. എന്നാല്‍ തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തിയിട്ടില്ല.