കട്ടക്ക്: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. എട്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം.
തുടക്കം തകര്‍ത്തടിച്ച ഇന്ത്യയ്ക്ക് ഞൊടിയിടയില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കോഹ്‌ലിക്കൊപ്പം(85) കൂട്ടുപിടിച്ച് ജഡേജ 39 റണ്‍സെടുത്ത് പുറത്താവാതെ നിന്നത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശാര്‍ദുള്‍ ഠാക്കുര്‍ ആറ് പന്തില്‍ 17 റണ്‍സെടുത്ത് ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. നേരത്തെ രോഹിത്ത് ശര്‍മ്മ(63), രാഹുല്‍(77) എന്നിവര്‍ ആതിഥേയര്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തി. കീമോ പോള്‍ കരീബിയന്‍സിനായി മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. പൊള്ളാഡ് 74ഉം നിക്കോളസ് പൂരന്‍ 89ഉം റണ്‍സെടുത്ത് കരീബിയന്‍സിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഇന്ത്യയ്ക്കായി നവദീപ് സെയ്‌നി രണ്ടും ശാര്‍ദൂള്‍ ഠാക്കുര്‍, മൂഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി.