ന്യൂസിലന്റിനെതിരായ ടെസ്റ്റ്; രോഹിത്തിന് വിശ്രമം; രഹാനെയും കോഹ്‌ലിയും ക്യാപ്റ്റന്‍മാര്‍

പേസ് ജോഡികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും വിശ്രമം നല്‍കിയിട്ടുണ്ട്.

Update: 2021-11-12 10:25 GMT


മുംബൈ: ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യയില്‍ കളിക്കുക. ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെയാണ് ടീമിനെ നയിക്കുക. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചു. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലി ക്യാപ്റ്റനായി തിരിച്ചെത്തും. രോഹിത്തിന് പുറമെ, പേസ് ജോഡികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും വിശ്രമം നല്‍കിയിട്ടുണ്ട്.


ആദ്യ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര വൈസ് ക്യാപ്റ്റനാവും. രണ്ടാം ടെസ്റ്റില്‍ രഹാനെ വൈസ് ക്യാപ്റ്റനാവും. ട്വന്റിയിലെ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമായി േ്രശശഅയ്യരും ടീമില്‍ സ്ഥാനം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍മാരായ ശ്രീകര്‍ ഭരത്, വൃധിമാന്‍ സാഹ, ഓള്‍ റൗണ്ടര്‍ ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരും ടീമില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 25ന് കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് അരങ്ങേറും. രണ്ടാം ടെസ്റ്റ് മുംബൈയില്‍ ഡിസംബര്‍ മൂന്ന് മുതല്‍ തുടങ്ങും.




Tags:    

Similar News