ട്വന്റി-20 ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസില്‍ പാകിസ്ഥാന്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കും

ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി മല്‍സരങ്ങള്‍ കൂടി കളിക്കാനാണ് പിസിബിയുടെ തീരുമാനം.

Update: 2021-05-15 09:16 GMT


കറാച്ചി; ജൂലായില്‍ വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ പാകിസ്ഥാന്‍ ഏഴ് ട്വന്റി-20 മല്‍സരങ്ങള്‍ കളിക്കും. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി മല്‍സരങ്ങള്‍ക്ക് മുന്നോടിയായാണ് ഏഴ് മല്‍സരങ്ങള്‍ കളിക്കുന്നത്. നേരത്തെ പരമ്പരയില്‍ അഞ്ച് ട്വന്റി മല്‍സരങ്ങളും രണ്ട് ടെസ്റ്റ് മല്‍സരവുമായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി മല്‍സരങ്ങള്‍ കൂടി കളിക്കാനാണ് പിസിബിയുടെ തീരുമാനം. പാകിസ്ഥാന്റെ അഭ്യര്‍ത്ഥ പരിഗണിച്ചാണ് വെസ്റ്റ്ഇന്‍ഡീസും തീരുമാനത്തിന് അനുവാദം നല്‍കിയത്. ട്വന്റിയിലെ ഏറ്റവും കരുത്തരായ വിന്‍ഡീസ് ടീമിനോട് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നത് ലോകകപ്പിലെ ടീമിന്റെ പ്രകടനത്തിന് ഗുണം ചെയ്യുമെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ അറിയിച്ചു.




Tags:    

Similar News