ഓസിസിനെ തകര്‍ത്തെറിഞ്ഞ് വെസ്റ്റ്ഇന്‍ഡീസിന് ട്വന്റി പരമ്പര
34 പന്തില്‍ 79 റണ്‍സെടുത്ത എവിന്‍ ലെവിസാണ് മാന്‍ ഓഫ് ദി മാച്ച്.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര 4-1ന് സ്വന്തമാക്കി കരീബിയന്‍സ്. അവസാന മല്‍സരം 16 റണ്‍സിനാണ് വെസ്റ്റ്ഇന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് 199 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയക്ക് 183 റണ്‍സെടുത്തു. 34 പന്തില്‍ 79 റണ്‍സെടുത്ത എവിന്‍ ലെവിസാണ് മാന്‍ ഓഫ് ദി മാച്ച്.ഗെയ്ല്‍ 21 ഉം പൂരന്‍ 31ഉം റണ്‍സെടുത്തപ്പോള്‍ റസ്സല്‍(1), ബ്രാവോ(5) എന്നിവര്‍ പെട്ടെന്ന് പുറത്തായി.