ആന്‍ഡേഴ്‌സണ്‍ 900 വിക്കറ്റ് ക്ലബ്ബില്‍
900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ പേസറാണ് ആന്‍ഡേഴ്‌സണ്‍
അഹ്മദാബാദ്: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി. ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം അജിങ്ക്യാരഹാനെയെ പുറത്താക്കിയതോടെയാണ് 38കാരനായ ആന്‍ഡേഴ്‌സണ്‍ പുതിയ നേട്ടം കൈവരിച്ചത്. മൂന്ന് ഫോര്‍മേറ്റുകളിലുമായാണ് താരത്തിന്റെ നേട്ടം. 161 ടെസ്റ്റുകളില്‍ നിന്ന് 615 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ട്വന്റി-20യില്‍ നിന്ന് 18 വിക്കറ്റുമാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്.
900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ പേസറാണ് ആന്‍ഡേഴ്‌സണ്‍. മുന്‍ ഓസിസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് (949), മുന്‍ പാക് പേസര്‍ വസിം അക്രം (916) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ (1347), ഷെയ്ന്‍ വോണ്‍ (1001), അനില്‍ കുംബ്ലെ(956), മഗ്രാത്ത്, വസിം അക്രം എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.