1983ലെ ലോകകപ്പ് അംഗം യശ്പാല്‍ ഷര്‍മ്മ അന്തരിച്ചു

ഇന്ത്യന്‍ ടീമിലെ മധ്യനിരയിലെ പ്രധാന താരമായിരുന്നു.

Update: 2021-07-13 11:51 GMT


ന്യൂഡല്‍ഹി: 1983ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായ യശ്പാല്‍ ശര്‍മ്മ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ മധ്യനിരയിലെ പ്രധാന താരമായിരുന്നു. 1970-80 കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിലെ മിന്നും താരങ്ങളില്‍ ഒരാളായിരുന്നു. ലോകകപ്പില്‍ വിന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തില്‍ 89 റണ്‍സ് നേടിയ അദ്ദേഹം സെമിയിലെ ടോപ് സ്‌കോററും ആയിരുന്നു. ബിസിസിഐയില്‍ സെല്ക്ടറായും ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി പ്രവര്‍ത്തിച്ചിരുന്നു.





Tags:    

Similar News