വനിതാ ലോകകപ്പ്; ആതിഥേയത്വം വഹിക്കാന്‍ ബ്രസീല്‍ ഇല്ല

കൊറോണയെ തുടര്‍ന്ന് രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും ലോകകപ്പ് നടത്താന്‍ കഴിയില്ലെന്നും ബ്രസീല്‍ ഫിഫയെ അറിയിച്ചു.

Update: 2020-06-09 16:02 GMT

സാവോപോളോ: 2023 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മല്‍സരത്തില്‍ നിന്ന് ബ്രസീല്‍ പിന്‍മാറി. കൊറോണയെ തുടര്‍ന്ന് രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും ലോകകപ്പ് നടത്താന്‍ കഴിയില്ലെന്നും ബ്രസീല്‍ ഫിഫയെ അറിയിച്ചു. വോട്ടിങിലൂടെ ജൂണ്‍ 25നാണ് ഫിഫ വനിതാ ലോകകപ്പ് നടത്തുന്ന വേദി തിരഞ്ഞെടുക്കുക. വേദിയ്ക്കായി നേരത്തെ ബ്രസീല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന്് രാജ്യത്ത് 35,000 പേരാണ് മരണം വരിച്ചത്. 6,40,000 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. വേദിയ്ക്കായുള്ള മുന്‍ ഒരുക്കത്തിന് വന്‍ തുക ആവശ്യമാണെന്നും ഇതിനാല്‍ വോട്ടിങില്‍ നിന്നും പിന്‍മാറുന്നുവെന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ആതിഥേയത്വം വഹിക്കാന്‍ മുന്നിലുള്ള കൊളംബിയയെ പിന്തുണയ്ക്കുമെന്നും ബ്രസീല്‍ അറിയിച്ചു. കൊളംബിയയെ കൂടാതെ ജപ്പാന്‍, ഓസ്ട്രേലിയ-ന്യൂസിലാന്റ്, എന്നിവരും ലോകകപ്പ് വേദിയ്ക്കായി മുന്നിലുണ്ട്. 2014 ലോകകപ്പ്, 2016 ഒളിംപിക്സ്, പാരാ ഒളിംപിക്സ്, 2019 കോപ്പാ അമേരിക്ക എന്നിവയ്ക്കും ബ്രസീല്‍ വേദിയായിരുന്നു.

Tags:    

Similar News