നെയ്മര്‍ ബാഴ്‌സയിലേക്ക്; പിഎസ്ജി ചര്‍ച്ച തുടങ്ങി

Update: 2019-06-27 10:27 GMT

മാഡ്രിഡ്: പിഎസ്ജി താരം നെയ്മറിന് വേണ്ടി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ചര്‍ച്ച തുടങ്ങി. ഫ്രഞ്ച് ക്ലബ്ബുമായുള്ള ചര്‍ച്ച തുടങ്ങിയ വാര്‍ത്ത ബാഴ്‌സ തന്നെയാണ് പുറത്ത് വിട്ടത്.

200 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി നെയ്മറിനായി ആവശ്യപ്പെട്ട തുക. എന്നാല്‍ ഈ തുകയ്ക്ക് നെയ്മറെ ബാഴ്‌സ സ്വന്തമാക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇതിനായുള്ള ചര്‍ച്ചയാണ് നടക്കുന്നത്. നെയ്മര്‍ക്ക് നല്‍കുന്ന തുകയ്‌ക്കൊപ്പം മറ്റൊരു താരത്തിനെയും നല്‍കാനാണ് ബാഴ്‌സയുടെ തീരുമാനം. കൂടാതെ ഉൗസ്മാനെ ഡെംബലേയെ വില്‍ക്കാനും ബാഴ്‌സ ആലോചിക്കുന്നുണ്ട്. നെയ്മറിന് നല്‍കാനുള്ള തുകയ്ക്കുവേണ്ടിയാണ് ഈ ട്രാന്‍സ്ഫര്‍. അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ അന്റോണിയാ ഗ്രീസ്മാനെയും ബാഴ്‌സ ഈ സീസണില്‍ സ്വന്തമാക്കുന്നുണ്ട്.

അടുത്ത കാലത്തുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ബ്രസീലിയന്‍ താരമായ നെയ്മര്‍ ക്ലബ്ബ് വിടുന്നത്. രണ്ട് വര്‍ഷമാണ് നെയ്മര്‍ പിഎസ്ജിയില്‍ ചെലവഴിച്ചത്. സീസണിന്റെ പകുതിയും താരം പരിക്കിന്റെ പിടിയിലായിരുന്നു. നെയ്മര്‍ ക്ലബ്ബില്‍ നിന്ന് പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പിഎസ്ജി ക്ലബ്ബ് പ്രസിഡന്റ് നെയ്മറിന് ക്ലബ്ബ് വിടാനുള്ള അനുമതി നല്‍കിയത്. നെയ്മറിന്റെ നിലവിലെ പെരുമാറ്റ രീതിയുമായി മുന്നോട്ട് പോവാനാവില്ലെന്ന് പ്രസിഡന്റും ് അറിയിച്ചിരുന്നു. തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സയില്‍ നെയ്മര്‍ നാലുവര്‍ഷമുണ്ടായിരുന്നു. നിലവില്‍ ബാഴ്‌സ മുന്നോട്ട് വച്ച ഉപാധികളെല്ലാം നെയ്മര്‍ അംഗീകരിച്ചിട്ടുണ്ട്.

Tags:    

Similar News