ഹാന്‍സി ഫ്‌ളിക്ക് ബയേണ്‍ വിടുന്നു

2019ല്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗും ബുണ്ടസാ ലീഗ് കിരീടവും നേടിയിരുന്നു.

Update: 2021-04-18 04:30 GMT

മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തെയും മികച്ച കോച്ചായ ഹാന്‍സി ഫ്‌ളിക്ക് ക്ലബ്ബ് വിടുന്നു. 2023വരെയാണ് ഫ്‌ളിക്കിന്റെ ക്ലബ്ബുമായുള്ള കരാര്‍. എന്നാല്‍ ഈ സീസണോടെ താന്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്‌ളിക്ക് ബയേണ്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോള്‍വ്‌സ്ബര്‍ഗിനെ 3-2ന് തോല്‍പ്പിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഫ്‌ളിക്ക് തീരുമാനം അറിയിച്ചത്. ലീഗില്‍ 11 പോയിന്റിന്റെ ലീഡുമായി ബയേണ്‍ ഒന്നാം സ്ഥാനത്താണ്. 2019 നവംബര്‍ ലാണ് ക്ലബ്ബിന്റെ അസിസ്റ്റ് കോച്ചായ ഫ്‌ളിക്ക് പ്രധാന കോച്ചായി ചാര്‍ജ്ജെടുത്തത്.2019ല്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗും ബുണ്ടസാ ലീഗ് കിരീടവും നേടിയിരുന്നു. 16 മാസത്തിനിടെ ക്ലബ്ബിനായി ആറോളം കിരീടങ്ങളാണ് ഫ്‌ളിക്ക് നേടികൊടുത്തത്. കഴിഞ്ഞ ആഴ്ച ബയേണ്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.




Tags:    

Similar News