സ്പാനിഷ് ലീഗില്‍ റയല്‍ ടോപ് ഫോറില്‍; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി
2-1നാണ് വോള്‍വ്‌സ് ചെല്‍സിയെ തോല്‍പ്പിച്ചത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ടോപ് ഫോറില്‍ കയറി. ഇന്ന് നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ 3-1ന് തോല്‍പ്പിച്ചാണ് റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനും രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനും മൂന്നാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡിനും ഒരേ പോയിന്റാണുള്ളത്. ക്രൂസ്, കരീം ബെന്‍സിമ(ഡബിള്‍) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ചെല്‍സിയെ പിടിച്ചുകെട്ടി വോള്‍വ്‌സ് വാണ്‍ഡേഴ്‌സ്. 2-1നാണ് വോള്‍വ്‌സ് ചെല്‍സിയെ തോല്‍പ്പിച്ചത്. ജിറൗഡാണ് ചെല്‍സിയുടെ ഏക ഗോള്‍ നേടിയത്. ജിറൗഡിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വെസ്റ്റ് ബ്രൂം സമനിലയില്‍ കുരുക്കി. ഗുണ്‍ഡോങിലൂടെ സിറ്റിയാണ് ലീഡെടുത്തത്. എന്നാല്‍ സിറ്റി താരം റൂബന്‍ ഡൈസിന്റെ സെല്‍ഫ് ഗോളിലൂടെ വെസ്റ്റ്ബ്രൂം സമനില പിടിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍, ലെസ്റ്റര്‍ , എവര്‍ട്ടണ്‍, ടോട്ടന്‍ഹാം, ആഴ്‌സണല്‍ എന്നിവര്‍ ഇറങ്ങും.