ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളും ഇന്ത്യന്‍ ഓള്‍ സ്റ്റാഴ്‌സും ഇന്ന് ചെന്നൈയില്‍ നേര്‍ക്ക് നേര്‍
ചെന്നൈ: ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് ഫുട്‌ബോള്‍ വിരുന്നു. ബ്രസീല്‍ ഇതിഹാസ താരങ്ങളും ഇന്ത്യയുടെ ഓള്‍ ടൈം സ്റ്റാഴ്‌സുമാണ് നേര്‍ക്ക് നേര്‍ വരുന്നത്. 2002 ഫിഫാ ലോകകപ്പ് നേടിയ ബ്രസീല്‍ താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയാണ് പോസ്റ്റര്‍ ബോയ്. റൊണാള്‍ഡീഞ്ഞോ, റിവാല്‍ഡോ, ഗില്‍ബെര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, കെല്‍ബേഴ്‌സണ്‍, ഗിഓവാനി, റിക്കാര്‍ഡോ ഒലിവേറാ, കാക്കാപാ, കമാന്‍ഡുസിയാ, എലിവെല്‍ട്ടണ്‍, പൗളോ സെര്‍ജിയോ, വയോളാ, ജോര്‍ജ്ജിനോ, അമറാല്‍, ലൂസിയോ എന്നിവരാണ് കാനറികള്‍ക്കായി ഇറങ്ങുക.
ഐ എം വിജയന്‍, ക്ലൈമാക്‌സ് ലോറന്‍സ്, ഷണ്‍മുഖം വെങ്കടേഷ്, മെഹ്‌റാജുദ്ദിന്‍ വാദോ, കരണ്‍ജിത്ത് സിങ്, നല്ലാപ്പന്‍ മോഹന്‍രാജ്, സുഭാഷ് റോയ് ചൗധരി, അര്‍ണബ് മൊണ്‍ഡാല്‍, ധര്‍മ്മരാജ് രാവണന്‍, പ്രദീപ് എന്‍പി, ബിബായാനോ ഫെര്‍ണാണ്ടസ്, മഹേഷ് ഗവാലി, അല്‍വിട്ടോ ഡുക്കുനാ, മെഹ്താബ് ഹുസൈന്‍ എന്നിവരാണ് ഇന്ത്യയ്ക്കായി കളിക്കുക. ഐ എം വിജയനാണ് ഇന്ത്യയെ നയിക്കുക. ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാഡമിയും ബ്രസീല്‍ സോക്കര്‍ അക്കാഡമിയും ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 30, ഏപ്രില്‍ ഒന്ന് തിയ്യതികളിലായി രണ്ട മല്‍സരങ്ങളാണ് നടക്കുന്നത്.