ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടങ്ങള്‍; ലിവര്‍പൂള്‍ നപ്പോളിക്കെതിരേ
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് ഇന്റര്‍മിലാനെ നേരിടും.
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ലിവര്‍പൂള്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റര്മിലാന് എന്നിവരെല്ലാം ഇന്നിറങ്ങും. ലിവര്‍പൂളിന്റെ എതിരാളി നപ്പോളിയാണ്. നപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളി എഫ് സി പോര്‍ട്ടോയാണ്.
ബാഴ്സലോണയുടെ മല്‍സരം ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് വിക്ടോറിയാ പ്ലസനെതിരേയാണ്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് ഇന്റര്‍മിലാനെ നേരിടും.
മറ്റ് മല്‍സരങ്ങളില്‍ അയാക്സ് റേയ്ഞ്ചേഴ്സിനെയും ടോട്ടന്‍ഹാം മാര്‍സിലെയും ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്ടിങ് ലിസ്ബണെയും ക്ലബ്ബ് ബ്രൂഗ്സ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.