വമ്പന്‍മാരില്ലാത്ത ബ്രസീലിന് ഇക്വഡോറിന്റെ സമനിലപൂട്ട്

നിറയെ ഫൗളുകള്‍ വീണ മല്‍സരമായിരുന്നു.

Update: 2022-01-28 06:06 GMT



സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മഞ്ഞപ്പടയ്ക്ക് സമനിലപൂട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഇക്വഡോര്‍ 1-1നാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്.  ആറാം മിനിറ്റില്‍ കസിമറോയിലൂടെ ബ്രസീല്‍ ലീഡെടുത്തിരുന്നു. മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു. 75ാം മിനിറ്റിലാണ് ഇക്വഡോര്‍ ഫെലിക്‌സ് ടോറസിലൂടെ സമനില പിടിച്ചത്.


 നിറയെ ഫൗളുകള്‍ വീണ മല്‍സരമായിരുന്നു. മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകള്‍ വീണു.ഇക്വഡോര്‍ താരം അലക്‌സാണ്ടര്‍ ഡൊമിന്‍ഗസ് (15), ബ്രസീലിന്റെ എമേഴ്‌സണ്‍ റോയല്‍(20) എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായവര്‍. 20ാം മിനിറ്റിന് ശേഷം 10 പേരുമായാണ് ഇരുടീമും കളിച്ചത്. ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ് രണ്ട് തവണ ചുവപ്പ് കാര്‍ഡ് വിധിച്ചിരുന്നു.




 


എന്നാല്‍ വാര്‍ കാനറികളെ രക്ഷിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഇക്വഡോറിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ വാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഇത് ബ്രസീലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചു.നെയ്മര്‍, പക്വേറ്റ, ഫാബിനോ എന്നിവര്‍ ഇല്ലാതെയാണ് ടീറ്റെയുടെ കുട്ടികള്‍ ഇന്നിറങ്ങിയത്. നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇക്വഡോര്‍ മൂന്നാമത് നില്‍ക്കുന്നു.




Tags:    

Similar News