മെസ്സിക്കായി ജര്‍മന്‍ ക്ലബ്ബ് പണപ്പിരിവ് നടത്തുന്നു; പുതിയ നിര്‍ദേശവുമായി ബാഴ്സ

സ്റ്റുഗര്‍ട്ട് എഫ്‌സി ഔദ്യോഗികമായി രംഗത്തില്ലെങ്കിലും ക്ലബ്ബിന്റെ ആരാധകരാണ് ഇതിനായി മുന്നിലുള്ളത്. മെസ്സിയെ ടീമിലെത്തിക്കാനുള്ള തുക പിരിച്ചെടുക്കാനാണ് ആരാധകരുടെ തീരുമാനം.

Update: 2020-09-01 15:19 GMT

ക്യാംപ് നൗ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ജര്‍മ്മന്‍ ക്ലബ്ബ് സ്റ്റുഗര്‍ട്ട് സ്വന്തമാക്കാനൊരുങ്ങുന്നു. സ്റ്റുഗര്‍ട്ട് എഫ്‌സി ഔദ്യോഗികമായി രംഗത്തില്ലെങ്കിലും ക്ലബ്ബിന്റെ ആരാധകരാണ് ഇതിനായി മുന്നിലുള്ളത്. മെസ്സിയെ ടീമിലെത്തിക്കാനുള്ള തുക പിരിച്ചെടുക്കാനാണ് ആരാധകരുടെ തീരുമാനം. ഇതിനോടകം ആരാധകര്‍ പിരിവിനായി രംഗത്തിറങ്ങുകയും ചെയ്തു. ബുണ്ടസാ ലീഗിലെ സാധാരണ ക്ലബ്ബായ സ്റ്റുഗര്‍ട്ടിന് മെസ്സിയെ വാങ്ങാനുള്ള 700 മില്ല്യണ്‍ യൂറോ കണ്ടെത്തുക പ്രയാസമാണ്. ഇതിനാലാണ് ആരാധകര്‍ ഇറങ്ങിയത്.

പണം ലഭിക്കുന്ന പക്ഷം മെസ്സിയുമായി ബന്ധപ്പെടുമെന്നാണ് ക്ലബ്ബിന്റെ പ്രസ്താവന. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ലബ്ബിനെ് സഹായിക്കാനാണ് ആരാധകര്‍ ഇറങ്ങുന്നത്. ഉദ്ദേശിച്ച പണം ലഭിക്കാത്ത പക്ഷം കിട്ടിയ തുക ജര്‍മനിയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്ക്ക് നല്‍കുമെന്നും ആരാധകര്‍ പറയുന്നു. വിവാ കോന്‍ അഗുവ എന്ന സംഘടനയ്ക്കാണ് പണം നല്‍കുക.

സൗജന്യമായി ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന സംഘടനയാണിത്. അതിനിടെ ബാഴ്സ വിടാന്‍ ഉദ്ദേശിക്കുന്ന ലയണല്‍ മെസ്സിക്ക് മുന്നില്‍ പുതിയ നിബന്ധന വച്ച ക്ലബ്ബ് മാനേജ്മെന്റ്. മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറില്‍ വിടാന്‍ സമ്മതമാണെന്നും എന്നാല്‍, ഇത് അടുത്ത സീസണില്‍ മാത്രമാണെന്നും ബാഴ്സലോണ അറിയിച്ചു. ഈ സീസണില്‍ മെസ്സി ബാഴ്സയ്ക്കായി മാത്രം കളിക്കണം. അല്ലാത്ത പക്ഷം മറ്റ് ക്ലബ്ബുകള്‍ക്കായി കളിക്കരുതെന്നും ബാഴ്സലോണ അറിയിച്ചു. ബാഴ്സലോണയുടെ നിര്‍ദേശത്തിനെതിരേ മെസ്സി പ്രതികരിച്ചിട്ടില്ല.  

Tags:    

Similar News