വിവാദ റഫറി മത്തേയു ലാഹോസിന് ഖത്തറില്‍ നിന്ന് മടക്കം

15 യെല്ലോ കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.

Update: 2022-12-12 11:59 GMT


ദോഹ: അര്‍ജന്റീനാ-നെതര്‍ലന്റസ് ക്വാര്‍ട്ടര്‍ മല്‍സരം നിയന്ത്രിച്ച വിവാദ റഫറി മത്തേയു ലാഹോസിന് ഇനി ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഇല്ല. വിവാദ റഫറി ഖത്തറില്‍ ഇനി മല്‍സരങ്ങള്‍ നിയന്ത്രിക്കാനുണ്ടാവില്ലെന്ന് ഫിഫ അറിയിച്ചു. വിവാദങ്ങള്‍ അരങ്ങേറിയ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ 15 യെല്ലോ കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. ഇതിനെതിരേ ഇരുടീമിലെ താരങ്ങളും ഒഫീഷ്യലുകളും രംഗത്ത് വന്നിരുന്നു. ഇവര്‍ക്കെതിരേയും റഫറി യെല്ലോ കാര്‍ഡ് നല്‍കിയിരുന്നു. റഫറിയുടെ നടപടിക്കെതിരേ മെസ്സി പരസ്യമായും രംഗത്ത് വന്നിരുന്നു. ഫിഫ ഇത്തരം റഫറിമാരുടെ കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും റഫറിയുടെ തെറ്റായ നടപടികള്‍ കാണികള്‍ നേരിട്ട കണ്ടതാണെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.





Tags:    

Similar News