അഴിമതിയാരോപണത്തില്‍ പെട്ട് ജെറാഡ് പിക്വെ
45കാരിയായ കൊളംബിയന്‍ ഗായിക ഷാഖിറയാണ് പിക്വെയുടെ ഭാര്യ.
മാഡ്രിഡ്: സ്പെയിനിന്റെ മുന്‍ താരവും ബാഴ്സലോണയുടെ സീനിയര്‍ താരവുമായ ജെറാഡ് പിക്വെയ്ക്കെതിരേ അഴിമതിയാരോപണം. സ്പാനിഷ് സൂപ്പര്‍കപ്പ് മല്‍സരങ്ങള്‍ സൗദി അറേബ്യയില്‍ വച്ച് നടത്തുന്നതിലൂടെ പിക്വെയുടെ കമ്പനിയായ കോസ്മോസ് കമ്മീഷന് പറ്റിയെന്നാണ് ആരോപണം. 2019മുതല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് സൗദിയിലാണ് നടക്കുന്നത്. ഇതിനായി 35കാരനായ പിക്വെ മുന്‍കൈ എടുത്തുവെന്നും താരം വന്‍ തുക കൈപറ്റിയെന്നുമാണ് ആരോപണം. സൗദിയില്‍ കളിക്കാന്‍ വിസമ്മതം മൂളിയ ക്ലബ്ബുകള്‍ക്ക് കൂടുതല്‍ തുക വാഗ്ദാനം ചെയ്യാന്‍ സൗദിയോട് ആവശ്യപ്പെട്ട് പിക്വെ ഇടനിലക്കാരനാവുകയായിരുന്നു. ഇതിന്റെ ഫോണ്‍ സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് റൂബിയാലസും സൗദിയും തമ്മിലായിരുന്നു കരാര്‍. റൂബിയാലസും പിക്വെയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. 45കാരിയായ കൊളംബിയന്‍ ഗായിക ഷാഖിറയാണ് പിക്വെയുടെ ഭാര്യ.