ഇന്ത്യന്‍ വനിതാ ടീം ഉസ്‌ബെകിസ്താനെതിരേ
ഈമാസം 29നും സപ്തംബര്‍ 2നും താഷ്‌കന്റിലാണ് പോരാട്ടം. 2022ല്‍ നടക്കുന്ന എഎഫ്‌സി കപ്പിന് മുന്നോടിയാണ് മല്‍സരം.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീം ഉസ്‌ബെക്കിസ്താനെതിരേ രണ്ട് സൗഹൃദ മല്‍സരം കളിക്കും. ഈമാസം 29നും സപ്തംബര്‍ 2നും താഷ്‌കന്റിലാണ് പോരാട്ടം. 2022ല്‍ നടക്കുന്ന എഎഫ്‌സി കപ്പിന് മുന്നോടിയാണ് മല്‍സരം. കഴിഞ്ഞ 18 മല്‍സരങ്ങളില്‍ 67 ശതമാനമായിരുന്നു ടീമിന്റെ നിലവാരം. ഫിഫ റാംങ്കിങ് ആറ് പൊയിന്റ് മെച്ചപ്പെട്ട് 57ാം റാങ്കിലെത്തിയിട്ടുണ്ട്.
ബൊളീവിയയും മൗറിത്യാനയും സ്‌പെയിനും വിയ്യാറയലും പങ്കെടുത്ത കോട്ടിഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. കളത്തിലും പുറത്തും താരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് മലയാളിയും കോച്ചുമായ മെയ്‌മോള്‍ റോക്കി പറഞ്ഞു. സാഫ് കപ്പ് ജേതാക്കളായതിന് ശേഷം ടീം മികച്ച ഫോമിലാണ്. മെയ്‌മോള്‍ പ്രതികരിച്ചു. 29 പേരടങ്ങുന്ന ക്യാംപില്‍ മലയാളികള്‍ ആരുമില്ല.