അയാകസിനെ മറികടന്ന് ലിവര്‍പൂള്‍; ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി

മറ്റൊരു മല്‍സരത്തില്‍ മാര്‍സിലെയെ ഫ്രാങ്ക്ഫര്‍ട്ട് ഒരു ഗോളിന് പരാജയപ്പെടുത്തി.

Update: 2022-09-14 02:31 GMT
അയാകസിനെ മറികടന്ന് ലിവര്‍പൂള്‍; ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ആദ്യ മല്‍സരത്തില്‍ തോല്‍വി നേരിട്ട ലിവര്‍പൂള്‍ രണ്ടാം മല്‍സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. കരുത്തരായ അയാകസിനെ 2-1ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ തിരിച്ചുവരവ് നടത്തിയത്. മുഹമ്മദ് സലാഹ്(17), മാറ്റിപ്പ് (89) എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി. സ്‌പോര്‍ട്ടിങ് ലിസ്ബണെതിരേ രണ്ട് ഗോളിന്റെ തോല്‍വിയാണ് ടോട്ടന്‍ഹാം നേരിട്ടത്.ഡയസ്സ് ഫെര്‍ണാണ്ടസ്, ഗോമസ് ലോറന്‍സ് എന്നിവരാണ് സ്‌പോര്‍ട്ടിങിന്റെ സ്‌കോറര്‍മാര്‍. രണ്ട് ജയങ്ങളുമായി സ്‌പോര്‍ട്ടിങ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

മറ്റൊരു മല്‍സരത്തില്‍ മാര്‍സിലെയെ ഫ്രാങ്ക്ഫര്‍ട്ട് ഒരു ഗോളിന് പരാജയപ്പെടുത്തി.

Tags:    

Similar News