വന്‍ ട്വിസ്റ്റ്; റയലിലേക്ക് എംബാപ്പെ ഇല്ല; പിഎസ്ജിയില്‍ തുടരും
റയലും ഇക്കാര്യം സ്ഥിരീകരിച്ചു.
പാരിസ്: ഒരു വര്‍ഷം നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍. റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനിരുന്ന എംബാപ്പെ പിഎസ്ജിയില്‍ തന്നെ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടുക.23കാരനായ ഫ്രഞ്ച് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റെക്കോഡ് തുകയാണ് എംബാപ്പെയ്ക്ക് പിഎസ്ജി വാഗ്ദാനം ചെയ്തത്. വരും ദിവസങ്ങളില്‍ പിഎസ്ജി എംബാപ്പെയുടെ കരാര്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും.റയലും ഇക്കാര്യം സ്ഥിരീകരിച്ചു.