മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. കീരിടത്തിനായി ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും. ഇന്ന് രാത്രി 12.30ന് മാഡ്രിഡിലെ വന്ഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 2012ലാണ് ലിവര്‍പൂള്‍ അവസാനമായി ചാംപ്യന്മാരായത്. ടോട്ടനമാവട്ടെ ഇതുവരെ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളായിട്ടുമില്ല. ഇരുപാദങ്ങളിലുമായി നടന്ന സെമിയില്‍ ബാര്‍സലോണയെ 4-3ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ വിജയിച്ചത്. യുവന്റസിനെ തകര്‍ത്ത് സെമിയിലെത്തിയ അജക്സിനെ ഇരുപാദങ്ങളിലുമായി 3-3ന് ഗോള്ബലത്തിലാണ് ടോട്ടനം ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
സാധ്യതാ ടീം ലൈനപ്പ്:
ലിവര്‍പൂള്‍: അലിസ്സണ്‍, അലക്സാണ്ടര്‍ ആര്‍നോള്‍ഡ്, മാറ്റിപ്, വാന്‍ ദിജിക്, റോബര്ട്സണ്, ഫാബിഞ്ഞോ, ഹെന്ഡേഴ്സണ്, വിനാല്‍ഡം, മാനെ, മുഹമ്മദ് സലാഹ്, ഫിര്‍മിഞ്ഞോ.
ടോട്ടനം: ലോറിസ്, ട്രിപ്പിയര്‍, ആല്ഡെര്വെയില്ഡ്, വെര്ട്ടോനെന്, റോസ്, വിന്‍ക്സ്, സിസ്സോകോ, അലി, എറിക്സന്, സണ്‍, കെയ്ന്‍.