ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ

സുനില്‍ ഛേത്രിക്ക് പകരം സന്ദേശ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്.

Update: 2021-03-25 18:07 GMT


ദുബായ്: ഒന്നരവര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര മല്‍സരം കളിച്ച ഇന്ത്യന്‍ ഫുട്‌ബോളിന് അവിസ്മരണീയ ദിനം. റാങ്കിങില്‍ 81ാം സ്ഥാനത്തുള്ള ഒമാനെ സമനിലയില്‍ തളച്ചാണ് 104ാം സ്ഥാനത്തുള്ള ഇന്ത്യ ശക്തി തെളിയിച്ചത്. 42ാം മിനിറ്റില്‍ പുതുമുഖ താരം ചിങ്‌ലെന്‍സാന സിങിന്റെ സെല്‍ഫ് ഗോള്‍ ഒമാന് ലീഡ് നല്‍കുകയായിരുന്നു. ഇത് ഇന്ത്യയെ സമ്മര്‍ദ്ധത്തിലാക്കിയെങ്കിലും 55ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ബിപിന്‍ സിങിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. സുനില്‍ ഛേത്രിക്ക് പകരം സന്ദേശ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്. ഗോളി അമരീന്ദര്‍ സിങിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മികച്ച ചില അവസരങ്ങള്‍ സൃഷ്ടിക്കാനും ഒമാന്‍ പ്രതിരോധത്തെ പിടിച്ചുകെട്ടാനും ഇന്ത്യയ്ക്കായി. 2019 ലാണ് ഇന്ത്യ അവസാനമായി ഒമാനെതിരേ കളിച്ചത്. അന്ന് 82ാം മിനിറ്റ് വരെ ലീഡ് നേടിയ ഇന്ത്യ അവസാനം തോല്‍വി വഴങ്ങുകയായിരുന്നു.




Tags:    

Similar News