ഫിഫയുടെ വിലക്ക്; തിരിച്ചടിയായത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്
ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അഞ്ചാം വിദേശ താരത്തിനായുള്ള നെട്ടോട്ടത്തിലാണ്.
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ കഴിഞ്ഞ ദിവസം ഫിഫ വിലക്കിയപ്പോള്‍ തിരിച്ചടി നേരിട്ടത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനാണ്. വിലക്ക് നില്‍ക്കുമ്പോള്‍ ഒരു വിദേശ താരത്തെയും ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് രജിസ്ട്രര്‍ ചെയ്യാനാകില്ല.ഈ സീസണിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത് ഈ മാസം 31നാണ്. 31ന്റെ മുമ്പ് താരങ്ങളെ രജിസ്ട്രര്‍ ചെയ്യണം. ഇതിനോടകം അഞ്ച് വിദേശ താരങ്ങളെ നോര്‍ത്ത് ഈസ്റ്റ് നോട്ടമിട്ടിരുന്നു.താരങ്ങളുമായി കരാറിലെത്താം. എന്നാല്‍ രജിസ്ട്രര്‍ ചെയ്യാനാവില്ല. ഇതോടെ നോര്‍ത്ത് ഈസ്റ്റിന് ഇത്തവണ ഇന്ത്യന്‍ താരങ്ങളെ മാത്രം വച്ച് കളിക്കേണ്ടി വരും. അടുത്തിടെ നോര്‍ത്ത് ഈസ്റ്റ് ഇസ്രായേലിന്റെ മാര്‍ക്കോ ബാല്‍ബൂലിനെ കോച്ചായി നിയമിച്ചിരുന്നു. അസിസ്റ്റ് കോച്ചായി ഫ്‌ളോയിഡ് പിന്റോയെയും നിയമിച്ചിരുന്നു.കേരളാ ബ്ലാസ്‌റ്റേഴ്‌സിനും വിലക്ക് ബാധിക്കും. ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ അഞ്ചാം വിദേശ താരത്തിനായുള്ള നെട്ടോട്ടത്തിലാണ്.ഇതിനിടെയാണ് വിലക്ക് വന്നത്.