പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് എവര്‍ട്ടണ്‍ പൂട്ട്; ടോട്ടന്‍ഹാമിനും ചെല്‍സിക്കും ജയം

ഫുള്‍ഹാമിനെ ടോട്ടന്‍ഹാം 2-1ന് പരാജയപ്പെടുത്തി വിജയപരമ്പര തുടര്‍ന്നു.

Update: 2022-09-03 17:24 GMT
പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് എവര്‍ട്ടണ്‍ പൂട്ട്; ടോട്ടന്‍ഹാമിനും ചെല്‍സിക്കും ജയം

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ച് എവര്‍ട്ടണ്‍.ഗോള്‍ രഹിത സമനിലയിലാണ് മല്‍സരം അവസാനിച്ചത്. 23 ഷോട്ടുകള്‍ ലക്ഷ്യം വച്ചെങ്കിലും ഒന്ന് പോലും ഗോളാക്കാന്‍ ചെമ്പടയ്ക്കായില്ല. എവര്‍ട്ടണ്‍ ഗോളി ജോര്‍ദ്ദന്‍ പിക്ക്‌ഫോര്‍ഡിന്റെ മാസ്മരിക പ്രകടനമാണ് ലിവര്‍പൂളിന് ജയം തടഞ്ഞത്.

മറ്റൊരു മല്‍സരത്തില്‍ ചെല്‍സി വെസ്റ്റ്ഹാം യുനൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തി. ചില്‍വില്‍, ഹാവര്‍ട്‌സ് എന്നിവരാണ് ബ്ലൂസിനായി സ്‌കോര്‍ ചെയ്തത്.

ഫുള്‍ഹാമിനെ ടോട്ടന്‍ഹാം 2-1ന് പരാജയപ്പെടുത്തി വിജയപരമ്പര തുടര്‍ന്നു.

Tags:    

Similar News