ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ പോര്‍ച്ചുഗല്‍ നാഷണല്‍ ലീഗ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലാന്റിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും റൊണാള്‍ഡോയുടെ ഒറ്റയാന് മികവില്‍ പോര്‍ച്ചുഗല്‍ ജയിക്കുകയായിരുന്നു. സ്വിറ്റ്സര്‍ലന്റിന്റെ ഏക ഗോള്‍ റൊഡ്രിഗസിന്റെ വകയായിരുന്നു. 25, 88, 90 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഹോളണ്ടും ഇംഗ്ലണ്ടും ഏറ്റുമുട്ടും. അടുത്ത കാലത്തായി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഫോം നഷ്ടപ്പെട്ട റൊണാള്‍ഡോയുടെ വന്‍ തിരിച്ചുവരവാണ് ഹാട്രിക്കിലൂടെ കാണാനായത്.