ചെകുത്താന്‍മാരെ പരിശീലിപ്പിക്കാന്‍ കപ്പിത്താന്‍മാരുടെ നാട്ടില്‍ നിന്നും റൂബെന്‍ അമോറിം എത്തുന്നു

Update: 2024-10-29 17:14 GMT

മാഞ്ച്‌സറ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വമ്പന്‍മാരായിരുന്ന മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ചായി പോര്‍ച്ചുഗലിന്റെ റൂബെന്‍ അമോറിം ചുമതലയേല്‍ക്കും. പോര്‍ച്ചുഗ്രീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ കോച്ചായ റൂബനെ റിലീസ് ചെയ്യാന്‍ ക്ലബ്ബ് തീരുമാനിച്ചു. ഇതോടെ എറിക് ടെന്‍ ഹാഗിന്റെ ഒഴിവിലേക്ക് റൂബെന്‍ എത്തുമെന്നുറപ്പായി. കഴിഞ്ഞ ദിവസമാണ് കോച്ച് എറിക് ടെന്‍ ഹാഗിനെ ടീമിന്റെ മോശം ഫോമിനെ തുടര്‍ന്ന് പുറത്താക്കിയത്.

സ്‌പോര്‍ട്ടിങ് ലിസ്ബണെ പോര്‍ച്ചുഗലിലെ നമ്പര്‍ വണ്‍ ടീമാക്കിയ കോച്ചാണ് റൂബന്‍ അമോറിം. താരത്തിനായി നേരത്തെ ലിവര്‍പൂള്‍, വെസ്റ്റ്ഹാം എന്നിവര്‍ രംഗത്തുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോള അടുത്ത വര്‍ഷം ക്ലബ്ബ് വിടാനുള്ള സാധ്യത മുന്‍നിര്‍ത്തി ക്ലബ്ബ് റൂബന്‍ അമോറിമിനെ നോട്ടമിട്ടിരുന്നു. തുടര്‍ന്ന് വമ്പന്‍മാരെ പിന്തള്ളി ചെകുത്താന്‍മാര്‍ റൂബനെ ടീമിലെത്തിക്കുകയായിരുന്നു. പോര്‍ച്ചുഗ്രീസ് ലീഗില്‍ നിലവില്‍ സ്‌പോര്‍ട്ടിങ് 19 പോയിന്റിന്റെ ലീഡോടെ മുന്നിലാണ്. ചാംപ്യന്‍സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. നിരവധി റെക്കോഡുകളും കിരീടങ്ങളും ഉള്ള പരിശീലകനാണ് 38കാരനായ റൂബന്‍. മുന്‍ പോര്‍ച്ചുഗ്രീസ് മിഡ്ഫീല്‍ഡറായിരുന്നു.





Tags:    

Similar News