ഇറ്റലിയില്‍ ഫുട്‌ബോള്‍ സീസണ്‍ ആഗസ്തില്‍ അവസാനിപ്പിക്കും; പരിശീലനം മെയ് ആദ്യം
റോം: കൊറോണ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇറ്റലിയില്‍ ഫുട്‌ബോള്‍ സീസണ്‍ ആഗസ്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് സീരി എയിലെ 20 ക്ലബ്ബുകള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ അഭിപ്രായപ്പെട്ടത്. മെയ് നാലോടെ പരിശീലനം തുടങ്ങും. കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ഫുട്‌ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചത്. ആഗസ്ത് രണ്ടിന് സീസണ്‍ അവസാനിപ്പിക്കാമെന്ന പ്രമേയം ക്ലബ്ബുകള്‍ അംഗീകരിച്ചെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രീല ഗ്രാവിനാ വ്യക്തമാക്കി. ഇതിനോടകം 25,000 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. അതിനിടെ, ഫുട്‌ബോള്‍ സീസണിന്റെ പുനരാരംഭത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.